ഹൈദരാബാദ്: തെലങ്കാനയിൽ ശനിയാഴ്ച 546 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിച്ച് അഞ്ച് പേർ സംസ്ഥാനത്ത് മരിച്ചു. 154 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ജിഎച്ച്എംസിയിൽ മാത്രം 458 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 7072 ആയി ഉയർന്നു. ശനിയാഴ്ച്ച 3188 പേർക്ക് കൊവിഡ് പരിശോധന നടത്തി. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 203 ആയി.
3,363 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. രംഗറെഡ്ഡി 50, മേഡൽ ആറ്, കരിം നഗർ 13, ജനഗാമ -10, മഹാബൂബ് നഗർ മൂന്ന്, വാറങ്കൽ റൂറൽ രണ്ട്, ഖമ്മം രണ്ട്, വാറങ്കൽ അർബൻ, ആദിലാബാദ് ജില്ലകളിൽ ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു.