ചെന്നൈ: തമിഴ്നാട്ടിൽ 5242 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 6,51,370 ആയി ഉയർന്നു. 67 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊത്തം കൊവിഡ് മരണസംഖ്യ 10,187 ആയി ഉയർന്നു. ഇതുവരെ 82,32,725 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി.
റാപ്പിഡ് ആന്റിജൻ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും (ആർഎഡിടി) എല്ലാ പരിശോധനകളും ആർടി-പിസിആർ (റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ) അടിസ്ഥാനമാക്കിയുള്ളതാണ്. തലസ്ഥാനമായ ചെന്നൈ 1,272 കേസുകൾ രേഖപ്പെടുത്തി. കോയമ്പത്തൂർ 392, സേലം 339, ചെംഗൽപട്ട് 309, തിരുവണ്ണാമല, തിരുപ്പൂർ, വില്ലുപുരം എന്നിവിടങ്ങളിൽ 100 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.