ഷില്ലോംഗ്: മേഘാലയയില്‍ ആദ്യത്തെ കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 50 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. ഗുവാഹത്തി മെഡിക്കല്‍ കോളജിലേക്കാണ് സാമ്പിളുകള്‍ പരിശോധനക്കായി അയച്ചത്. അതേസമയം സംസ്ഥാനത്തെ ആദ്യ കൊവിഡ് രോഗി ബുധനാഴ്ച മരിച്ചു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. നിരീക്ഷണത്തിലുള്ള 68 പേരും ആദ്യ രോഗിയുടെ കുടുംബാംഗങ്ങളും സഹായികളുമാണ്. ആദ്യ കേസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ മേഘാലയ സര്‍ക്കാര്‍ ഷില്ലോംഗില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 22 നും അതിന് ശേഷവും ആശുപത്രി സന്ദര്‍ശിച്ച ആളുകള്‍ ഉടന്‍ തന്നെ സര്‍ക്കാരില്‍ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു
മേഘാലയയില്‍ കൊവിഡ് പരിശോധനക്കയച്ച 50 സാമ്പിളുകള്‍ നെഗറ്റീവ് - 50 primary contacts of Meghalaya's first COVID-19 case tests negative
ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്‌മ ഇക്കാര്യം വ്യക്തമാക്കിയത്