ETV Bharat / bharat

ഗതാഗത കുരുക്കിൽ പെട്ട് അഞ്ചുവയസുകാരൻ മരിച്ചു - ഒഡീഷ

ഗതാഗതകുരുക്കിൽ പെട്ട ആംബുലൻസിന് മറ്റ് വാഹനങ്ങൾ വഴി നൽകിയില്ല. ആശുപത്രിയിലെത്താൻ ആംബുലൻസ് എടുത്തത് ഒരു മണിക്കൂറും ഇരുപതും മിനിറ്റുമാണ്.

Traffic jam ambulance problem  5-yr-old killed  traffic behaviour in Odisha capital  Bhubaneswar  heavy traffic jam in Bhubaneswar  ഗതാഗത കുരുക്ക്  ആംബുലൻസ്  ഒഡീഷ  അഞ്ചുവയസുകാരൻ മരിച്ചു
ഗതാഗത കുരുക്കിൽ പെട്ട് അഞ്ചുവയസുകാരൻ മരിച്ചു
author img

By

Published : Feb 12, 2020, 3:53 PM IST

ഭുവനേശ്വർ: അസുഖബാധിതനായ അഞ്ചുവയസുകാരൻ ഗതാഗത കുരുക്കിൽ പെട്ട് മരിച്ചു. ഭുവനേശ്വറിലാണ് സംഭവം. കേന്ദ്രപട സ്വദേശിയായ നിരാദ് നായകന്‍റെ മകനാണ് മരിച്ച കുട്ടി. കുട്ടിയെ ആദ്യം ക്യാപിറ്റൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ഡോക്ടർമാർ കുട്ടിയെ കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിച്ചു.

കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ അടിയന്തര ചികിത്സ നൽകി പാറ്റിയയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. എന്നാൽ ഗതാഗത കുരുക്ക് കാരണം ആംബുലൻസിന് കൃത്യസമയത്ത് ആശുപത്രിയിലെത്താൻ കഴിഞ്ഞില്ല. ഒരു മണികൂർ 20 മിനിറ്റെടുത്താണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.

ആളുകളുടെ നിരുത്തരവാദപരമായ ഗതാഗത സംസ്കാരമാണ് തന്‍റെ കുട്ടിയുടെ മരണത്തിന് കാരണമാക്കിയതെന്ന് കുട്ടിയുടെ അച്ഛൻ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.