ETV Bharat / bharat

നാഗ്‌പൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ കടന്നു കളഞ്ഞു - നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ രക്ഷപ്പെട്ടു

മയോ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന കൊവിഡ് നിരീക്ഷകരാണ് കടന്നു കളഞ്ഞത്

Nagpur hospital  coronavirus  COVID-19  കൊവിഡ് 19  നാഗ്‌പൂര്‍  നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ രക്ഷപ്പെട്ടു  മുംബൈ
കൊവിഡ് 19; നാഗ്‌പൂരില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ രക്ഷപ്പെട്ടു
author img

By

Published : Mar 14, 2020, 2:11 PM IST

മുംബൈ: നാഗ്‌പൂരിലെ മയോ ആശുപത്രിയില്‍ നിന്നും കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേര്‍ കടന്നുകളഞ്ഞത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 'ഇവരില്‍ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മറ്റ് നാല് പേരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും' നാഗ്പൂർ തഹസിൽ പൊലീസ് സ്റ്റേഷന്‍ സബ് ഇൻസ്പെക്ടർ എസ് സൂര്യവംശി പറഞ്ഞു. ലഘുഭക്ഷണം കഴിക്കാനെന്ന വ്യാജേനയാണ് ഇവര്‍ ആശുപത്രിയില്‍ നിന്നും കടന്നത്.

അതേസമയം, കൊവിഡ് 19 വ്യാപനം തടയുന്നതിനായി മുംബൈ, നവി മുംബൈ, താനെ, നാഗ്‌പൂർ, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളിലെ എല്ലാ തീയറ്ററുകളും ജിമ്മുകളും മാർച്ച് 30 വരെ അടച്ചിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 ബാധ മൂലം രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 82 കേസുകളാണ് നിലവില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.