ചെന്നൈ: മൂന്ന് പെണ്മക്കൾക്ക് സയനൈഡ് നല്കി കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്തായിരുന്നു സംഭവം. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ദമ്പതികൾ മൊബൈലില്‍ വീഡിയോ പകര്‍ത്തിയിരുന്നു. വീഡിയോയില്‍ കുട്ടികളുടെ മൃതദേഹങ്ങളും ദൃശ്യമായിരുന്നു.
സ്വര്‍ണപണിക്കാരനായ കുടുംബനാഥന് ദിവസവും വിലയൊരു തുക ലോട്ടറിയെടുക്കാനായി നീക്കിവെക്കാറുണ്ട്. എന്നാല്‍ തമിഴ്നാട്ടിലെ ലോട്ടറി നിരോധനത്തെ തുടര്‍ന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു.