ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ലഷ്‌കർ ഇ തായിബയിലെ അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തു. ഇന്നലെ രാത്രിയാണ് തീവ്രവാദ ഗ്രൂപ്പായ ലഷ്‌കർ ഇ തായിബയിലുൾപ്പെട്ട അംഗങ്ങളെ സുരക്ഷാ സേന പിടികൂടിയത്. അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. അഞ്ച് ഹാൻഡ് ഗ്രനേഡുകൾ, ഒരു അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ (യുബിജിഎൽ), ഒരു യുബിജിഎൽ ഗ്രനേഡ് ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ജമ്മു കശ്‌മീരിൽ ലഷ്‌കർ ഇ തായിബ ഭീകരർ പിടിയില്‍ - Lashkar-e-Taiba
ഇന്നലെ രാത്രിയാണ് തീവ്രവാദ ഗ്രൂപ്പായ ലഷ്‌കർ ഇ തായിബയിലുൾപ്പെട്ട ഭീകരവാദികളെ സുരക്ഷാ സേന പിടികൂടിയത്.