ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മോശമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ ഡൽഹിയിൽ അഞ്ച് പേർ അറസ്റ്റിൽ. കുട്ടികൾക്കെതിരായ സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെ ആരംഭിച്ച ഓപ്പറേഷന്‍ 'മാസൂമിന്‍റെ' ഭാഗമായാണ് അറസ്റ്റ്. ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകൾ എന്നിവയിൽ നിന്നാണ് ലഭിച്ചതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഉള്ളടക്കങ്ങൾ വാട്ട്‌സ്ആപ്പിൽ പങ്കുവെക്കുകയോ പരിചയമുള്ളവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുകയോ ചെയ്തതായി പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ശേഷം മറ്റൊരാൾക്ക് കൈമാറുകയോ അല്ലെങ്കിൽ സ്വന്തം സോഷ്യൽ മീഡിയയിൽ പകർത്തി പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികളുടെ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്.