ഐസ്വാള്‍: മിസോറാമില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 117 ആയി. ഡല്‍ഹിയില്‍ നിന്നും സംസ്ഥാനത്തെത്തിയ സ്‌ത്രീകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഞായാറാഴ്‌ച സോറം മെഡിക്കല്‍ കോളജില്‍ പരിശോധനാവിധേയമാക്കിയ 682 സാമ്പിളുകളില്‍ അഞ്ചെണ്ണമാണ് പോസിറ്റീവായത്. 21നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മിസോറാമില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സ്‌ത്രീകളും 57 പേര്‍ പുരുഷന്മാരുമാണ്. ഇതിനിടെ ചികില്‍സയിലിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ശനിയാഴ്‌ച അടച്ച ഐസ്വാള്‍ ഹോസ്‌പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 29 ജീവനക്കാരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ആശുപത്രി എം ഡി ഡോ ലാല്‍റിനാവ്‌മ നാംമ്‌തെ അറിയിച്ചു.
മിസോറാമില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 117 ആയി
![മിസോറാമില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു മിസോറാമില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് 19 COVID-19 cases in Mizoram Mizoram COVID-19 5 fresh COVID-19 cases in Mizoram; count rises to 117](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7626430-214-7626430-1592220760487.jpg?imwidth=3840)