ETV Bharat / bharat

ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനം

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ നടുക്കിയ പത്താമത്തെ ഭൂചലനമാണിത്.

5.3 magnitude earthquake hits Myanmar-India border  ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനം  ഭൂചലനം  earthquake  ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തി  Myanmar-India border
ഇന്ത്യാ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭൂചലനം
author img

By

Published : Jul 18, 2020, 2:23 AM IST

ന്യൂഡല്‍ഹി: ഇന്ത്യാ - മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ നടുക്കിയ പത്താമത്തെ ഭൂചലനമാണിത്. വെള്ളിയാഴ്‌ച രാത്രി 10.03 നാണ് ഭൂമികുലുക്കമുണ്ടായത്. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മിസോറാമിലെ ഷാംഫായില്‍ നിന്നും 18 കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ഭൂചലനമുണ്ടായത്. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 3.56നും മിസോറാമില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനലം മിസോറാമിലെ ചബൈയിലാണുണ്ടായത്. ചമ്പൈയിൽ നിന്ന് തെക്ക് പടിഞ്ഞാറ് 33 കിലോമീറ്റർ അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി റിപ്പോർട്ടിൽ പറഞ്ഞു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.