ന്യൂഡൽഹി: ഖാൻ മാർക്കറ്റിനടുത്തുള്ള ലോക് നായക് ഭവനിലുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്ത് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കെട്ടിടം അണുവിമുക്തമാക്കി താത്കാലികമായി അടച്ചിട്ടു. ഇഡി ഉദ്യോഗസ്ഥരുടെ ചില കുടുംബാംഗങ്ങൾക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഡൽഹിയിൽ ഇതുവരെ 26,334 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,887 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ 2,36,657 ആയി. ഇറ്റലിയുടെ ഏറ്റവും പുതിയ കണക്കായ 2.34 ലക്ഷത്തെ മറികടന്ന് ഇന്ത്യ വൈറസ് ബാധിച്ച രാജ്യങ്ങളിൽ ആറാം സ്ഥാനത്തെത്തി.