പുതുച്ചേരി: പുതുച്ചേരിയിൽ 481 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ പുതുച്ചേരിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 6,381 ആയി ഉയർന്നു. അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 96 ആയി. 2,616 പേർ ചികിത്സയിൽ തുടരുമ്പോൾ 3,669 പേർ രോഗമുക്തി നേടി. 138 പേർ പുതിയതായി രോഗമുക്തി നേടി.
60,963 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. 834 മരണങ്ങൾ പുതിയതായി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 46,091 ആയി ഉയർന്നു. 6,43,948 പേർ ചികിത്സയിൽ തുടരുമ്പോൾ 16,39,600 പേർ രോഗമുക്തി നേടി.