ന്യൂഡൽഹി: രാജ്യത്ത് 45,149 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകിരിച്ചു. ഇന്ത്യയിലെ ആകെ രോഗികള്‍ 79,09,960 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 480 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 1,19,014 ആയി. ആകെ സജീവമായ കേസുകൾ 6,53,717 ആണ്. മൊത്തം 71,37,229 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,105 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് 14,60,755 രോഗികൾ സുഖം പ്രാപിച്ചപ്പോൾ ഇതുവരെ 43,264 പേർ മരിച്ചു. കേരളത്തിൽ 96,688 സജീവ കേസുകളാണുള്ളത്. സംസ്ഥാനത്ത് ഇതുവരെ 2,94,910 രോഗികൾ സുഖം പ്രാപിച്ചു. 1,332 പേർ രോഗബാധിതരാണ്. പശ്ചിമ ബംഗാളിൽ 37,017 കേസുകളും തമിഴ്‌നാട്ടിലും രാജ്യ തലസ്ഥാനമായ ഡൽഹിയിലും യഥാക്രമം 30,606, 26,744 കേസുകളുണ്ട്. അതേസമയം, ഒക്ടോബർ 25 വരെ മൊത്തം 10,34,62,778 സാമ്പിളുകൾ പരിശോധിച്ചു.