ചെന്നൈ: തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കൊവിഡ് മരണവും 447 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 9,674 ആയി. അതേസമയം സംസ്ഥാനത്തെ കൊവിഡ് മരണം 66 ആയെന്ന് ആരോഗ്യ മന്ത്രി സി.വിജയഭാസ്‌കർ പറഞ്ഞു.
ഇന്ത്യയിലെ കൊവിഡ് കേസുകൾ 78,000 കടന്നു. 26,235 പേരാണ് രോഗത്തിൽ നിന്ന് ഇതുവരെ മുക്തരായത്. രാജ്യത്ത് 49,219 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.