ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ രണ്ട് ജയിലുകളിലെ നാൽപത്തിമൂന്ന് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ജയിലെ ഇൻസുലേഷൻ വാർഡുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ജില്ലാ ജയിലിൽ 22 ഉം താത്കാലിക ജയിലിൽ 21 ഉം പേർക്കുമാണ് അണുബാധ ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന തടവുകാരുടെ എണ്ണം 400 ആയി.
ജില്ലാ ജയിലിലെ 210 തടവുകാരും താൽക്കാലിക ജയിലിലെ 190 തടവുകാരും ഇതുവരെ കൊവിഡ് -19 സ്ഥിരീകരിച്ചു. 2,700 തടവുകാരാണ് ജയിലിലുള്ളതെന്ന് ജില്ലാ ജയിൽ സൂപ്രണ്ട് കമലേഷ് സിംഗ് പറഞ്ഞു. ജയിലുകളിൽ വർധിച്ചുവരുന്ന കോവിഡ് -19 കേസുകൾ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും താൽക്കാലിക ജയിലുകളിലും ഇൻസുലേഷൻ വാർഡുകൾ സ്ഥാപിക്കാൻ സംസ്ഥാന ജയിൽ അധികൃതർ തീരുമാനിച്ചു. ജില്ലയിൽ ഇൻസുലേഷൻ വാർഡുകളും താത്കാലിക ജയിലുകളും സ്ഥാപിച്ച് രോഗബാധിതരായ തടവുകാരെ അവിടേക്ക് മാറ്റിയതായി മുസാഫർനഗറിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അമിത് സിംഗ് പറഞ്ഞു.