ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് രോഗി ചികില്‍സയിലിരിക്കെ തൂങ്ങി മരിച്ചു. 40കാരനായ സമീര്‍ ഖാനാണ് ചത്തര്‍പൂറിലെ കൊവിഡ് കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ തൂങ്ങി മരിച്ചത്. ചൊവ്വാഴ്‌ച രാത്രി മഹോബ റോഡിലെ കൊവിഡ് ചികില്‍സാ കേന്ദ്രത്തിലെ സീലിങ് ഫാനിലാണ് ഇയാള്‍ തൂങ്ങിമരിച്ചതെന്ന് പൊലീസ് സുപ്രണ്ട് സച്ചിന്‍ ശര്‍മ പറഞ്ഞു.
രണ്ട് ദിവസം മുന്‍പാണ് ഇയാള്‍ രോഗം സ്ഥിരീകരിച്ച് കൊവിഡ് കേന്ദ്രത്തിലെത്തുന്നത്. ആത്‌മഹത്യയുടെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയാണ് മരണകാരണമെന്ന് സമീര്‍ ഖാന്‍റെ അമ്മാവന്‍ കരിം ഖാന്‍ പറഞ്ഞു. ജൂലായ് 27നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തൊണ്ടയില്‍ അണുബാധയുള്ളതിനാല്‍ ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ലെന്ന് ഇയാള്‍ കുടുംബാഗങ്ങളോട് പറഞ്ഞിരുന്നു.