ETV Bharat / bharat

യുപിയില്‍ തീപിടിത്തം; 40 വീടുകൾ കത്തിനശിച്ചു - തീപിടിത്തം

ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു.

fire incident  Fire in Banda UP  40 houses gutted in Chitrakoot  fire in Chitrakoot  houses gutted in fire  യുപിയില്‍ തീപിടിത്തം  വീടുകൾ കത്തിനശിച്ചു  തീപിടിത്തം  യുപി
യുപിയില്‍ തീപിടിത്തം; 40 വീടുകൾ കത്തിനശിച്ചു
author img

By

Published : May 11, 2020, 1:37 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലുണ്ടായ തീപിടിത്തത്തിൽ 40 വീടുകൾ കത്തിനശിച്ചു. ആളപായമെന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സുർവാൽ ഗ്രാമത്തിൽ ഞായറാഴ്‌ച രാത്രി 7.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഒരു വീട്ടിൽ തീപിടിത്തമുണ്ടാവുകയും പൊടിക്കാറ്റിനെ തുടർന്ന് തീ അതിവേഗം മറ്റ് വീടുകളിലേക്ക് പടര്‍ന്ന് പിടിക്കുകയുമായിരുന്നെന്ന് രാജാപൂർ പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗുലാബ് ചന്ദ്ര ത്രിപാഠി പറഞ്ഞു.

അമ്പത് കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. തീപിടിത്തത്തിന്‍റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങൾ കത്തിനശിച്ചു. നഷ്‌ടം റവന്യൂ അധികൃതർ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിൽ പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സംഭവം റിപ്പോർട്ട് ചെയ്‌ത് ഒന്നര മണിക്കൂർ കഴിഞ്ഞാണ് അഗ്നിസുരക്ഷാ സേന സ്ഥലത്തെത്തിയതെന്ന് ഗ്രാമത്തലവൻ ഷബ്ബീർ ഖാൻ പറഞ്ഞു. അവർ എത്തിയപ്പോഴേക്കും വീടുകളെല്ലാം കത്തി നശിച്ചതായും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.