ലക്‌നൗ: ഉത്തർപ്രദേശിലെ മഹോബയിൽ നാല് വയസുകാരൻ 30 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. ബാബു എന്നു വിളിക്കുന്ന ധനേന്ദ്ര കളിച്ചുകൊണ്ടിരിക്കെ കുഴൽകിണറിൽ വീഴുകയായിരുന്നു. സംഭവ സമയത്ത് മാതാപിതാക്കൾ കുട്ടിയുടെ സമീപം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫും എസ്‌ഡിആർഎഫും സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് മഹോബ ജില്ലാ മജിസ്‌ട്രേറ്റ് സത്യേന്ദ്ര കുമാർ പറഞ്ഞു. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുഴൽകിണറിൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തി.
