ഇറ്റാനഗർ: സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം 42 ആയി. ചാങ്‌ലാങ് ജില്ലയിൽ മൂന്ന് പേർക്കും വെസ്റ്റ് സിയാങ്ങിൽ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്വാറന്‍റൈനിൽ നീരിക്ഷണത്തിലിരുന്ന നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇവർ രോഗ ലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേ സമയം സംസ്ഥാനത്ത് ഒരാൾ രോഗമുക്തമായി. ഏപ്രിൽ രണ്ടിനാണ് അരുണാചൽ പ്രദേശിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത്.