ഭുവനേശ്വർ: ഒഡീഷയിലെ കാന്ധമാൽ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ (എസ്‌ഒജി) ഒരു ജവാന് പരിക്കേറ്റു. പരിക്കേറ്റ ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാലഹണ്ടി-കാന്ധമാൽ അതിർത്തിയിൽ ചൊവ്വാഴ്ച തിരച്ചിൽ ആരംഭിച്ചിരുന്നു. പ്രദേശത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തതിനെ തുടർന്ന് എസ്‌ഒജിയുടെയും ഡിവിഎഫിന്‍റെയും സംഘം തിരിച്ചടിച്ചു. സംഭവത്തെ തുടർന്ന് എസ്.ഒ.ജി, ഡിവി.എഫ്, സി.ആർ.പി.എഫ് എന്നിവരുടെ ടീമുകളെ ഈ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.