ETV Bharat / bharat

ആന്ധ്രാപ്രദേശിലെ ചെബ്രോലു ഗ്രാമത്തിൽ കള്ളനോട്ട് വേട്ട

author img

By

Published : Jun 5, 2020, 4:43 PM IST

കറൻസി നോട്ടുകളുടെ കളർ ഫോട്ടോ പകർപ്പുകൾ വെള്ള നിറത്തിലുള്ള പേപ്പറിൽ അച്ചടിച്ച് ഇറക്കുകയാണ് ചെയ്യുന്നത്. യൂട്യൂബിൽ നിന്നാണ് ഇവർ നോട്ട് അച്ചടി പഠിച്ചതെന്ന് പൊലീസിന് മൊഴി നൽകി

കറൻസി നോട്ടുകളുടെ കളർ ഫോട്ടോ യൂട്യൂബ കള്ളനോട്ട് വേട്ട പശ്ചിമ ഗോദാവരി ജി
ആന്ധ്രാ പ്രദേശിലെ ചെബ്രോലു ഗ്രാമത്തിൽ കള്ളനോട്ട് വേട്ട

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ചെബ്രോലു ഗ്രാമത്തിൽ കള്ളനോട്ട് വേട്ട. സംഭവത്തില്‍ പശ്ചിമ ഗോദാവരി ജില്ലയിലെ നാരായണപുരം സ്വദേശികളായ നാലുപേർ പിടിയിലായി. 1,49,200 രൂപയുടെ വ്യാജ നോട്ടുകളും രണ്ട് കളർ പ്രിന്‍ററുകളും പിടിച്ചെടുത്തു.

ചെറിയ കടകൾ കേന്ദ്രീകരിച്ചാണ് നോട്ടുകൾ കൈമാറ്റം ചെയ്യുന്നതെന്ന് എലൂരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിലീപ് കിരൺ പറഞ്ഞു. പ്രതികൾ പല തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. കറൻസി നോട്ടുകളുടെ കളർ ഫോട്ടോ പകർപ്പുകൾ വെള്ള നിറത്തിലുള്ള പേപ്പറിൽ അച്ചടിച്ച് ഇറക്കുകയാണ് ചെയ്യുന്നത്. യൂട്യൂബിൽ നിന്നാണ് ഇവർ നോട്ട് അച്ചടി പഠിച്ചതെന്ന് പൊലീസിന് മൊഴി നൽകി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.