ETV Bharat / bharat

ആന്‍റമാൻ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം

ഇന്ന് രാവിലെ 10.31നാണ് റിക്‌ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

earthquake  Andaman and Nicobar Islands  National Center for Seismology  earthquake in Andaman  ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം  Andaman and Nicobar Islands
ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം
author img

By

Published : Jul 17, 2020, 12:25 PM IST

Updated : Jul 17, 2020, 12:48 PM IST

ന്യൂഡല്‍ഹി: ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. ഇന്ന് രാവിലെ 10.31നാണ് റിക്‌ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പോര്‍ട്ട്ബ്ലയറില്‍ നിന്ന് 250 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് സീസ്‌മോളജി വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ 4.55ന് ജമ്മു കശ്‌മീരിലെ കത്ര മേഖലയിലും റിക്‌ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്‍റര്‍ ഓഫ് സീസ്‌മോളജി അറിയിച്ചിരുന്നു.

വ്യാഴാഴ്‌ച അസമിലെ കരിമങ്കഞ്ചില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സമാനമായി ഗുജറാത്തിലെ രാജ്‌കോട്ടിലും വ്യാഴാഴ്‌ച രാവിലെ 7.40ന് റിക്‌ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ഗാന്ധിനഗര്‍, അഹമ്മദാബാദ്, രാജ്‌കോട്ട്, കച്ച്, മോര്‍ബി, ജാംനഗര്‍, പഠാന്‍, വഡോദര എന്നിവിടങ്ങളിലും 9 സെക്കന്‍റ് നേരത്തോളം പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. പുലര്‍ച്ചെ 4.47ന് ഹിമാചല്‍ പ്രദേശിലെ ഉനയിലും റിക്‌ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായമോ നാശനഷ്‌ടങ്ങളോ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ ഹിമാചലില്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമായിട്ടാണ് ഇവിടം സീസ്മോളജിസ്റ്റുകള്‍ കണക്കാക്കുന്നത്.

Last Updated : Jul 17, 2020, 12:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.