ഐസ്വാൾ: മിസോറാമിലെ ചമ്പായ് പ്രദേശത്തിന് 25 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച വൈകിട്ട് 5:26 ന് അനുഭവപ്പെട്ടത്. ജൂലായ് മൂന്നിന് മിസോറാമിലെ ചമ്പായിക്ക് സമീപം സമാനമായ ഭൂചലനം ഉണ്ടായിരുന്നു. ജൂൺ 22 ന് ചമ്പായിൽ നിന്ന് 27 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ് ഭാഗത്തായി റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി മിസോറം മുഖ്യമന്ത്രി സോറാംതംഗയുമായി സംസാരിക്കുകയും സംസ്ഥാനത്തെ ബാധിച്ച ഭൂകമ്പത്തെത്തുടർന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
മിസോറാമിലെ ചമ്പായിൽ ഭൂചലനം - quake
റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.