ETV Bharat / bharat

മഹാരാഷ്ട്രയിലെ പൽഘറിൽ ഭൂചലനം - tremors

മുംബൈയിൽ നിന്ന് 98 കിലോമീറ്റർ വടക്കാണ് 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ കഴിഞ്ഞ രാത്രി രേണുവിലും പൽഘറിലെ തലസാരി പ്രദേശത്തും അനുഭവപ്പെട്ടു. ഭൂചലനം കാരണം ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

earthquake hits Palghar  earthquake  tremors  പാൽഘറിൽ നേരിയ ഭൂചലനം
മഹാരാഷ്ട്രയിലെ പാൽഘറിൽ നേരിയ ഭൂചലനം
author img

By

Published : Sep 5, 2020, 10:23 AM IST

മുംബൈ: ശനിയാഴ്ച രാവിലെ 6.36 നാണ് 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. മുംബൈയിൽ നിന്ന് 98 കിലോമീറ്റർ വടക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങൾ കഴിഞ്ഞ ദിവസം രാത്രി രേണുവിലും പൽഘറിലെ തലസാരി പ്രദേശത്തും അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, സെപ്റ്റംബർ നാലിന് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് 98 കിലോമീറ്റർ പടിഞ്ഞാറ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. രാത്രി 11.41നാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരത്തെ ഗുജറാത്തിലെ കച്ച് ജില്ലയിൽ 4.1 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഉച്ചകഴിഞ്ഞ് 2.09 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. കച്ച് ജില്ലയിലെ ദുധായിയിൽ നിന്ന് 7 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.