ETV Bharat / bharat

ആന്ധ്രാപ്രദേശിൽ കാറുകൾ കൂട്ടിയിടിച്ച് നാല് മരണം

ഹൈദരാബാദിൽ നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്

author img

By

Published : Nov 3, 2019, 1:27 PM IST

കാറുകൾ

അമരാവതി: ഗരിക്കപ്പടു ചെക്‌പോസ്റ്റിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിൽ ഞായറാഴ്‌ച രാവിലെയാണ് സംഭവം. ഹൈദരാബാദിൽ നിന്നും വരികയായിരുന്ന കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്.

ചെക്‌പോസ്റ്റിന് സമീപം എത്തിയപ്പോൾ എതിർദിശയിൽ നിന്നും വരികയായിരുന്ന മാരുതി എർട്ടികയുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരിൽ രണ്ടു പേർ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടു പേരെ ഉടൻ ജഗ്ഗയ്യപേട്ട സർക്കാർ ആശുപത്രിയൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്ക് ഗുരുതരമായ മറ്റൊരാളെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം എർട്ടികയിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Intro:Body:

https://www.aninews.in/news/national/general-news/andhra-pradesh-4-dead-in-road-mishap-in-krishna-district20191103120434/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.