അമരാവതി: ആന്ധ്രയില്‍ 379 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,79,718 ആയി. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക് 7,085 ആയി. 490 പേര്‍ കൂടി കഴിഞ്ഞ ദിവസം രോഗമുക്തി നേടി. നിലവില്‍ 3,864 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതുവരെ 1.14 കോടിയോളം സാമ്പിളുകള്‍ സംസ്ഥാനത്ത് പരിശോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.71 ശതമാനമാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ കൃഷ്‌ണ ജില്ലയില്‍ നിന്നും 64 പേര്‍ ചിറ്റൂര്‍ ജില്ലയില്‍ നിന്നും ഉള്ളവരാണ്. ഇരു ജില്ലകളില്‍ നിന്നും ഓരോരുത്തരും കടപ്പയില്‍ നിന്ന് ഒരാളും കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.