അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ 376 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,230 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. കൃഷ്ണ ജില്ലയിൽ രണ്ടും പ്രകാശത്തിലും ശ്രീകാകുളത്തും ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 96 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,065 ആയി. നിലവിൽ ആന്ധ്രാപ്രദേശിൽ 3,069 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.
ആന്ധ്രാപ്രദേശിൽ 376 പേര്‍ക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശിൽ
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 6,230 ആയി ഉയർന്നു