ഇന്‍ഡോര്‍: പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ 37കാരനായ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സ്വകാര്യ ബാങ്കിലെ മാനേജര്‍ അമര്‍ജീത്ത് സിംഗിനെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിയ ഇയാള്‍ ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
എതിര്‍ക്കാന്‍ ശ്രമിച്ച മറ്റ് പെണ്‍കുട്ടികളെ ഇയാള്‍ അസഭ്യം പറയുകയും ചെയ്തു. ഹോസ്റ്റലില്‍ ആക്രമണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാത്രിയാണ് ആക്രമണം നടന്നത്. ഹോസ്റ്റലിലെ പെണ്‍കുട്ടി തന്‍റെ ഗ്രാമത്തിലെ ആണ്‍കുട്ടികളെ അശ്ലീലങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഇയാള്‍ ആക്രമണം നടത്തിയത്.