ETV Bharat / bharat

ആസ്സാമിൽ എന്‍ആര്‍സിയിലില്ലാത്ത 37 ലക്ഷം പൗരന്മാർക്ക് മാനസികപീഡനം - Assam suffering from mental torture

ദേശീയ മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തിലാണ് എൻആർസിയിൽ ഉൾപ്പെടാത്ത പൗരന്മാർ കടുത്ത മാനസികപീഡനം നേരിടുന്നതായി കണ്ടെത്തിയത്

ആസ്സാമിൽ കടുത്ത മാനസികപീഡനം
author img

By

Published : Aug 25, 2019, 12:04 PM IST

ന്യൂഡൽഹി:ആസാമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍ടിസി)ഉള്‍പ്പെടാത്ത 37 ലക്ഷത്തോളം ( 86 ശതമാനം) ആളുകള്‍ കടുത്ത മാനസികപീഡനം നേരിടുന്നതായി കണ്ടെത്തല്‍. ദേശീയ മനുഷ്യാവകാശ സംഘടനയാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.

ജൂലൈ 16 മുതൽ 20 വരെ ബക്‌സ, ഗോൽപാര, കാംരൂപ് എന്നീ ജില്ലകളിൽ എൻസിടിഎ പഠനം നടത്തി. എൻസിടിഎ വെള്ളിയാഴ്‌ച ചേർന്ന ഒത്തുകൂടലിൽ "ആസ്സാമിൻ്റെ എൻആർസി: അപമാനങ്ങളുടെയും പീഡനങ്ങളുടെയും 40 ലക്ഷം കഥകൾ" എന്ന റിപ്പോർട്ട് സുപ്രീംകോടതിയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. ഇത്തരം സന്ദർഭങ്ങളിൽ നിയമത്തേക്കാൾ മുൻതൂക്കം മാനുഷികപരിഗണനയ്ക്കാണെന്ന് രാഷ്‌ട്രീയ നയതന്ത്ര വിധഗ്‌ദൻ സുബിമൽ ഭട്ടാചാർജി അഭിപ്രായപ്പെട്ടു.

ആസ്സാം പൗരത്വം ലഭിക്കുന്നതിനുള്ള കാലാവധി 60 ൽ നിന്നും 120 ദിവസമാക്കി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എൻആർസി ലിസ്റ്റിൽ പേര് ഉൾപ്പെടാത്തവരെല്ലാവരും വിദേശികളാണെന്നുള്ളത് തെറ്റായ ധാരണയാണെന്ന് ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
പൗരത്വം സംബന്ധിച്ചുള്ള അന്തിമതീരുമാനമെടുക്കുന്നത് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ആണ്. ആസ്സാമിൽ 100 ഫോറിനേഴ്‌സ് ട്രിബ്യൂണൽ നിലവിലുണ്ട്.
ഒക്‌ടോബർ ആകുമ്പോൾ അതിൻ്റെ എണ്ണം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്റ്റ് 9 നാണ് എൻആർസിയുടെ അവസാനലിസ്റ്റ് പുറത്തുവന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.