അമരാവതി: ആന്ധ്രാപ്രദേശിൽ 3,676 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,79,146 ആയി ഉയർന്നു. കൂടാതെ 24 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 6,406 ആയി ഉയർന്നു.
അതേസമയം സംസ്ഥാനത്ത് ആകെ 7,35,638 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 37,102 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.