ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കിയതിനെ തുടര്‍ന്ന് ബിജെപി ആസ്ഥാനത്ത് എന്‍ഡിഎ നേതാക്കളുടെ യോഗം ചേര്‍ന്നു. യോഗാനന്തരം നേതാക്കള്‍ക്കെല്ലാം ബിജെപിയുടെ അത്താഴ വിരുന്നും ഒരുക്കിയിരുന്നു. കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് നന്ദി അറിയിക്കാനായാണ് യോഗം വിളിച്ച് ചേര്‍ത്തതെന്ന് അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ കാലഘട്ടം തീര്‍ഥാടനം പോലെയാണ് ചെലവഴിച്ചതെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രീയത്തിന് അതീമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നതെന്നും ജനങ്ങളാണ് പോരാട്ടം മുന്നില്‍ നിന്ന് നയിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന തലവന്‍ ഉദ്ധവ് താക്കറേ, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍ തുടങ്ങിയവര്‍ അത്താഴവിരുന്നിനെത്തി. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുത്തു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ എന്‍ഡിഎ തകരാതിരിക്കാനാണ് ഇത്തരത്തിലുള്ള അത്താഴ വിരുന്നെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.