രാജസ്ഥാന്‍: സംസ്ഥാനത്ത് 35 കൊവിഡ്-19 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3193 ആയി. സംസ്ഥാന ആരോഗ്യ വകുപ്പാണ് കണക്ക് പുറത്ത് വിട്ടത്. ജയ്പൂരിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്. 22 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തതത്. പാലിയില്‍ ഏഴ് കേസും റിപ്പോര്‍ട്ട് ചെയ്തു. അജ്മീറിലും ദുങ്കാര്‍പൂരിലും രണ്ട് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണ സംഖ്യ 90 ആയി.
1567 ആക്ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 3497 സാമ്പികളുകള്‍കൂടി പരിശോധിക്കുന്നുണ്ട്. 1563 പേര്‍ രോഗമുക്തരായി.