പുതുച്ചേരി: പുതുച്ചേരിയിൽ 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,041 ആയി. 510 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. രോഗം ഭേദമായതിനെ തുടർന്ന് 517 പേരെ ഡിസ്ചാർജ് ചെയ്തു. കൊവിഡ് ബാധിച്ച് 14 പേർ മരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 20 പുരുഷൻമാരും 12 സ്ത്രീകളുമാണ്. അഞ്ച് രോഗികൾ 18 വയസ്സിന് താഴെയുള്ളവരും 25 രോഗികൾ 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ളവരുമാണ്. ബാക്കി രണ്ട് രോഗികൾ 60 വയസിന് മുകളിൽ പ്രായമുള്ളവരുമാണ്. ഇതുവരെ 21,382 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 19,996 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.
പുതുച്ചേരിയിൽ 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
ഇതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,041 ആയി. 510 സജീവ രോഗബാധിതരാണ് നിലവിലുള്ളത്.