ETV Bharat / bharat

ജാർഖണ്ഡിൽ 480 പേർക്ക് കൊവിഡ്; 300 പേർ കുടിയേറ്റ തൊഴിലാളികൾ

കണക്കുകൾ പ്രകാരം ഇതുവരെ 4.60 ലക്ഷം കുടിയേറ്റ തൊഴിലാളികൾ ട്രെയിനുകളും മറ്റ് ഗതാഗത മാർഗങ്ങളും വഴി സംസ്ഥാനത്തേക്ക് മടങ്ങിയിട്ടുണ്ട്

author img

By

Published : May 29, 2020, 8:07 PM IST

ജാർഖണ്ഡിൽ 480 പേർക്ക് കൊവിഡ്  300 പേർ കുടിയേറ്റ തൊഴിലാളികൾ  300 migrant workers out of 480 positive cases in Jharkhand  480 positive cases in Jharkhand
കൊവിഡ്

റാഞ്ചി: കുടിയേറ്റ തൊഴിലാളികൾ തിരികെയെത്തിയതിന് ശേഷം ജാർഖണ്ഡിൽ കൊവിഡ് പോസിറ്റീവ് കേസുകളിൽ വർധനയെന്ന് റിപ്പോർട്ട്. ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 480 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 300 പേർ കുടിയേറ്റ തൊഴിലാളികളാണ്. കണക്കുകൾ പ്രകാരം ഇതുവരെ 4.60 ലക്ഷം കുടിയേറ്റ തൊഴിലാളികൾ ട്രെയിനുകളും മറ്റ് ഗതാഗത മാർഗങ്ങളും വഴി സംസ്ഥാനത്തേക്ക് മടങ്ങിയിട്ടുണ്ട്. 300 കുടിയേറ്റ തൊഴിലാളികളിൽ 57 പേർ സംസ്ഥാനത്തെ ഗർവ ജില്ലയിലാണ്. നാല് ഗർഭിണികളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ റെഡ് സോണിൽ ഉണ്ടായിരുന്ന റാഞ്ചി ഇപ്പോൾ ഓറഞ്ച് സോണാക്കി മാറ്റി. മെയ് ഒന്നിന് ശേഷം സംസ്ഥാനത്തേക്ക് മടങ്ങിയ 90,000 ത്തോളം കുടിയേറ്റ തൊഴിലാളികളെ സംസ്ഥാന സർക്കാർ നടത്തുന്ന ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.