ബംഗളൂരു: ഓഗസ്റ്റ് 11 ന് നടന്ന ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 30 പേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. ഡിജെ ഹള്ളി,കെജി ഹള്ളി പ്രദേശങ്ങളില്‍ നിന്നാണ് 30 പേരെയും അറസ്റ്റ് ചെയ്തത്. മാത്രമല്ല കലാപത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ അറസ്റ്റിലായവരിൽ ചിലർ എംഎൽഎമാരുടെ വീട് നശിപ്പിച്ചതിൽ പങ്കാളികളാണെന്ന് സംശയിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 11ന് ബംഗളൂരുവില്‍ നടന്ന കലാപത്തിൽ മുന്നൂറിലധികം വാഹനങ്ങളാണ് അഗ്നിക്കിരയായത്. പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അറുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 30 പേര്‍ കൂടി അറസ്റ്റില്‍ - D.J. Halli and K.G. Halli case
ഓഗസ്റ്റ് 11 ന് നടന്ന ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 30 പേരെ കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും
![ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 30 പേര്‍ കൂടി അറസ്റ്റില്‍ Bengaluru riots 30 arrested in Bengaluru riots D.J. Halli and K.G. Halli case ബംഗളൂരു കലാപം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8505557-765-8505557-1598010230352.jpg?imwidth=3840)