ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15 ആയി ഉയർന്നു. 70, 60 വയസുള്ള രണ്ട് സ്‌ത്രീകൾക്കും, 30 വയസുള്ള പുരുഷനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ബന്ധുവായ 69 കാരന് മെയ് ഒന്നിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളുടെ കുടുംബത്തിലെ എട്ട് പേരെ ക്വാറന്‍റൈന് വിധേയമാക്കി. ഇയാളുടെ മറ്റൊരു ബന്ധുവായ 50 വയസുകാരൻ കൊവിഡ് ബാധിച്ച് ഏപ്രിൽ 19 നാണ് മരിച്ചത്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31 ആയി. മൂന്ന് പേർ മരിച്ചു. 13 പേർ രോഗമുക്തി നേടി.
കർണാടകയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് - ദക്ഷിണ കന്നഡ കൊവിഡ്
ദക്ഷിണ കന്നഡയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 31 ആയി