ഐസ്‌വാള്‍: മിസോറാമില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 145 ആയി. ഐസ്‌വാളില്‍ നിന്നും രണ്ട് പേരും ലുഗ്‌ലിയില്‍ നിന്നും ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 647 സാമ്പിളുകളാണ് സോറം മെഡിക്കല്‍ കോളജില്‍ പരിശോധനാവിധേയമാക്കിയത്. പുതുതായി സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഡല്‍ഹിയില്‍ നിന്നും വന്ന് ക്വാറന്‍റൈയിനില്‍ കഴിയുകയായിരുന്നു. മറ്റൊരു സ്‌ത്രീക്ക് കൊവിഡ് ബാധിച്ച പിതാവില്‍ നിന്നും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സ്‌ത്രീക്ക് രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ അവര്‍ വീട്ടില്‍ ക്വാറന്‍റൈയിനിലായിരുന്നുവെന്ന് ഐഡിഎസ്‌പി നോഡല്‍ ഓഫീസര്‍ ഡോ പച്ചൗ ലാല്‍മാസല്‍സമ പറഞ്ഞു. മിസോറാമില്‍ 126 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 19 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. ഇതുവരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും 11,964 പേരാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.
മിസോറാമില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 - COVID-19 in Mizoram
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 145 ആയി