ഗാന്ധിനഗർ: ഗുജറാത്തിലെ കൊവിഡ്-19 ബാധിതരുടെ എണ്ണം അഞ്ചായി. പുതിയതായി മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ രണ്ട് പേർ അഹമ്മദാബാദിലും ഒരാൾ വഡോദരയിലുമാണ് റിപ്പോർട്ട് ചെയ്‌തത്. മൂന്ന് പേരും അടുത്തിടെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചവരാണ്. സംസ്ഥാനത്ത് വ്യാഴാഴ്‌ചയാണ് കൊവിഡ്-19 കേസുകൾ ആദ്യമായി സ്ഥിരീകരിച്ചത്. രാജ്‌കോട്ടിലും സൂറത്തിലുമാണ് അവ റിപ്പോർട്ട് ചെയ്‌തത്.
ഗുജറാത്തിൽ മൂന്ന് കൊവിഡ് ബാധിതർ കൂടി - coronavirus in gujrat
രണ്ട് സ്ത്രീകൾക്കും ഒരു പുരഷനുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്
കൊവിഡ്