ETV Bharat / bharat

തെലങ്കാനയിൽ മൂന്ന് കൊവിഡ് ബാധിതർ കൂടി - രോഗബാധ

രോഗബാധ സംശയിക്കുന്ന 97 പേരുടെ പരിശോധാഫലം പുറത്തുവരാനുണ്ട്

3 MORE CORONA POSITIVE CASES RECORDED IN TELANAGANA SAID BY MINISTER ETELA RAJENDHAR  തെലങ്കാനയിൽ കൊവിഡ് ബാധിതർ  രോഗബാധ  തെലങ്കാനയില്‍ കൊവിഡ്‌-19
തെലങ്കാന
author img

By

Published : Mar 23, 2020, 5:59 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ്‌-19 ബാധിച്ചവരുടെ എണ്ണം 33 ആയി. തിങ്കളാഴ്‌ച മാത്രം അഞ്ച് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ നിന്നും വന്ന 21കാരനും ലണ്ടനില്‍ നിന്നു വന്ന ഒരാള്‍ക്കും തിങ്കളാഴ്‌ച ഉച്ചയോടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗബാധ സംശയിക്കുന്ന 97 പേരുടെ പരിശോധാഫലം ഇനിയും പുറത്തുവരാനുണ്ട്. അതേസമയം ഐസോലേഷനിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യമന്ത്രി എത്തേല രാജേന്ദർ അറിയിച്ചു. കൂടാതെ മാർച്ച് 31 വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനോട് ഏവരും സഹകരക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ലോക്ക്ഡൗൺ സാഹചര്യത്തിൽ അവശ്യവസ്‌തുക്കളുടെ കടകൾ അടക്കുന്നതല്ല. ടിഎസ്ആര്‍ടിസി ബസുകള്‍, മെട്രോ, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതുഗതാഗത സേവനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് വീട്ടിൽ നിന്നും ഒരാൾ മാത്രമേ കടകളിലേക്ക് ഇറങ്ങാവൂ എന്നും നിർദേശമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.