ETV Bharat / bharat

ജമ്മു കശ്​മീരിലെ രജൗരിയിൽ മൂന്ന്​ തീവ്രവാദികൾ പിടിയിൽ

സൗത്ത്​ കശ്​മീർ സ്വദേശികളായ യുവാക്കളാണ്​ പിടിയിലായത്​. ഇവരിൽ നിന്നും തോക്കും വെടിക്കോപ്പുകളും പൊലീസ്​ പിടിച്ചെടുത്തു.

3 LeT terrorists held in J-K's Rajouri  Jammu and Kashmir  Lashkar-e-Taiba  ജമ്മു കശ്​മീരിലെ രജൗരിയിൽ മൂന്ന്​ തീവ്രവാദികൾ പിടിയിൽ  മൂന്ന്​ തീവ്രവാദികൾ പിടിയിൽ  ലഷ്കര്‍ ഇ തൊയിബ
ജമ്മു കശ്​മീരിലെ രജൗരിയിൽ മൂന്ന്​ തീവ്രവാദികൾ പിടിയിൽ
author img

By

Published : Sep 19, 2020, 12:44 PM IST

രജൗരി: ജമ്മുകശ്​മീരിലെ രജൗരി ജില്ലയിൽ പൊലീസ്​ നടത്തിയ തെരച്ചിലിൽ മൂന്നു ലഷ്കര്‍ ഇ തൊയിബ തീവ്രവാദികൾ പിടിയിൽ. സൗത്ത്​ കശ്​മീർ സ്വദേശികളായ യുവാക്കളാണ്​ പിടിയിലായത്​. ഇവരിൽ നിന്നും തോക്കും വെടിക്കോപ്പുകളും പൊലീസ്​ പിടിച്ചെടുത്തു.

ശനിയാഴ്​ച രാവിലെ പൊലീസും സുരക്ഷാ സേനകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ്​ ഗുർജൻ പാല രജൗരിയിൽ നിന്നും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവരെന്ന്​ സംശയിക്കുന്നവരെ കസ്​റ്റഡിയിലെടുത്തത്​.

പുൽവാമ സ്വദേശിയായ അയാൻ ഭായ്​ എന്ന പേരിൽ അറിയപ്പെടുന്ന റഹിൽ ബഷീർ, പുൽവാമ കാകപുര സ്വദേശിയായ അമീർ ജാൻ, സുബൈർ എന്ന പേരിൽ അറിയപ്പെടുന്ന ഷോപ്പിയാൻ സ്വദേശി ഹാഫിസ്​ യൂനുസ്​ വാനി എന്നിവരെയാണ്​ കസ്​റ്റഡിയിലെടുത്തത്​. ഇവരിൽ നിന്നും വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തതോടെ പൊലീസ്​ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. വിവിധതരം റൈഫിളുകളും പിസ്​റ്റലുകളും അനുബന്ധ വെടിക്കോപ്പുകളുമാണ്​ പിടികൂടിയിരിക്കുന്നത്​. സംഘത്തിലെ മറ്റ്​ അംഗങ്ങളെ ഉടൻ പിടികൂടാനാകുമെന്നും തെരച്ചിൽ വ്യാപിച്ചതായും പൊലീസ്​ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.