ജമ്മു: കശ്‌മീരില്‍ നിന്ന് ബനിഹളിലേക്കുള്ള യാത്രക്കിടെ മൂന്ന് തൊഴിലാളികൾ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ലോക്ക്‌ഡൗണ്‍ കാരണം ജവഹര്‍ ടണലിലൂടെയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പിർ പഞ്ജൽ നിരകളിലൂടെ വെരിനാഗ് (കപ്രാൻ) - ബനിഹാൽ വഴി കാല്‍നടയായി യാത്ര പോവുകയായിരുന്നവരാണ് മരിച്ചത്. തൊഴിലാളികളോടൊപ്പം വന്ന മൂന്ന് പേർ വീടുകളിൽ എത്തി സംഭവത്തെക്കുറിച്ച് കുടുംബങ്ങളോട് പറഞ്ഞതിനെ തുടർന്നാണ് ഇക്കാര്യം പുറത്തുവന്നതെന്ന് അധികൃതർ പറഞ്ഞു. പിന്നീട് ബനിഹാലിൽ നിന്നുള്ള പൊലീസും സൈന്യവും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെടുത്തു. ഗുലാം മോഹിദിൻ, റിയാസ് അഹമ്മദ്, സുബൈർ അഹമ്മദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പർവീസ് അഹമ്മദ് (18) ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കശ്മീരില്‍ നിന്നുള്ള പലായനത്തിനിടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു - കശ്മീരില്‍ നിന്നുള്ള പലായനത്തിനിടെ മൂന്ന് തൊഴിലാളികള്‍ മരിച്ചു
ഗുലാം മോഹിദിൻ, റിയാസ് അഹമ്മദ്, സുബൈർ അഹമ്മദ് എന്നിവരാണ് മരിച്ചത്