ജയ്‌പൂർ: രാജസ്ഥാനിലെ ദിദ്വാനയിൽ കാർ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയിൽ വന്ന കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരിൽ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുമെന്നും പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിചേർത്തു.
രാജസ്ഥാനിൽ കാറപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു - ദിദ്വാന
അമിത വേഗതയിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ട ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്.