ഭുവനേശ്വര്‍: ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ വൈക്കോല്‍ കൂനയ്ക്ക് തീപിടിച്ച് മൂന്ന് കുട്ടികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഖൈരചട്ട ഗ്രാമത്തിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
കുട്ടികൾ വൈക്കോല്‍ കൂനയ്ക്ക് സമീപം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടികളെ ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം രേഖപ്പെടുത്തുകയും കുട്ടികളുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തു.