ന്യൂഡൽഹി: ഐസ്ഐസില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉത്തർപ്രദേശിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത മൂന്ന് പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഖ്വജാ മൊയ്ദീൻ (52), അബ്ദുൾ സമദ് (28), സയ്യിദ് അലി നവാസ് (32) എന്നിവരാണ് അറസ്റ്റിലായത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് അറസ്റ്റ് എന്ന് ഡിസിപി പി.എസ് കുശ്വാ ഖ്വാജ പറഞ്ഞു. പിടിയിലായവരിൽ രണ്ടുപേർ ഹിന്ദു നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.
ഉത്തർപ്രദേശിലും ഡൽഹിയിലും ഭീകരാക്രമണം നടത്താനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ഇവരെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ഐഎസുമായി ബന്ധപ്പെട്ട കേസുകളിൽ ഖ്വാജ മൊയ്ദീൻ നേരത്തെ അറസ്റ്റിലായിരുന്നു. തമിഴ്‌നാട്ടിലെ ഐഎസ് മൊഡ്യൂളിലെ അംഗമായിരുന്നു ഇയാള്‍. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസ് കണ്ടെത്തി.