ETV Bharat / bharat

കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്; ഭാര്യയേയും മക്കളേയും പരിശോധിക്കുന്നില്ലെന്ന് പരാതി - റെയിൽവേ ഉദ്യോഗസ്ഥൻ

കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ഭാര്യയേയും മക്കളേയും പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യ പ്രവർത്തകർ തയ്യാറാകുന്നില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥന്‍റെ പരാതി

3 in family infected  Guj man says AMC not testing wife  kids  കുടുംബത്തിലെ 3 പേർക്ക് കൊവിഡ്  ഭാര്യയേയും മക്കളേയും പരിശോധിക്കുന്നില്ലെന്ന് പരാതി  റെയിൽവേ ഉദ്യോഗസ്ഥൻ  ഗുജറാത്ത്
കുടുംബത്തിലെ 3 പേർക്ക് കൊവിഡ്; ഭാര്യയേയും മക്കളേയും പരിശോധിക്കുന്നില്ലെന്ന് പരാതി
author img

By

Published : Apr 27, 2020, 9:10 PM IST

ഗാന്ധിനഗർ: കൊവിഡ് ബാധിതനായ റെയിൽവേ ഉദ്യോഗസ്ഥന്‍റെ ഭാര്യയേയും മക്കളേയും ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്ന് പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഇദ്ദേഹത്തിന്‍റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അമ്മ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററില്‍ ചികിത്സയിൽ തുടരുകയാണ്. തന്‍റെ കുടുംബത്തിലെ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിട്ടും ആരോഗ്യ പ്രവർത്തകർ അനാസ്ഥ കാണിക്കുന്നതായാണ് 36കാരനായ ഇദ്ദേഹം പറയുന്നത്.

ഏപ്രില്‍ 23നാണ് പിതാവിന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ഏപ്രിൽ 25 ന് മരിച്ചു. തൊട്ടുപിന്നാലെ അമ്മക്കും രോഗം സ്ഥിരീകരിച്ചു. പിതാവിന്‍റെ അന്ത്യകർമങ്ങൾക്ക് ശേഷം സ്വയം മുൻകൈ എടുത്താണ് താൻ ആശുപത്രിയിൽ എത്തി പരിശോധനക്ക് വിധേയമായത്. പരിശോധനാഫലത്തിൽ തനിക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഒരുമിച്ച് താമസിക്കുന്നതിനാൽ ഭാര്യയും മൂന്ന് മക്കളും രോഗ ബാധിതരാകാൻ സാധ്യതയുള്ളതായി ഭയപ്പെടുന്നു. അവർ വീട്ടിൽ നിരീക്ഷണത്തിലാണ്. ആരോഗ്യ ഉദ്യോഗസ്ഥർ ഇതുവരെ അവരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ലെന്ന് റെയിൽ‌വേ ഉദ്യോഗസ്ഥൻ ഫോണിലൂടെ പരാതിപ്പെട്ടു.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ രംഗത്ത് വന്നു. ആരോഗ്യ പ്രവർത്തകർ കുടുംബത്തെ സമീപിച്ചപ്പോൾ ഇവർ പ്രതികരിക്കാൻ തയ്യാറായില്ലെന്ന് മെഡിക്കൽ ഓഫീസർ ഡോ. വിജയ് ദേശായി പറഞ്ഞു. റെയിൽ‌വേ ഉദ്യോഗസ്ഥന്‍റെ അച്ഛന് കൊവിഡ് ബാധിച്ചയുടനെ തന്നെ മറ്റ് കുടുംബാഗങ്ങളോട് പരിശോധനക്ക് വിധേയമാകാൻ നിർദേശിച്ചിരുന്നു എന്നും എന്നാല്‍ ഇദ്ദേഹത്തിന്‍റെ യാത്രാ വിവരങ്ങൾ പറയാൻ പോലും ഇവര്‍ തയ്യാറാകുന്നില്ലെന്നും വിജയ് ദേശായി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.