ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മൂന്ന് കൊവിഡ് മരണങ്ങളും 37 കേസുകളും കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതോടെ 1,692 കൊവിഡ് കേസുകൾ ഇതുവരെ സ്ഥിരീകരിച്ചു. ഡെറാഡൂണിൽ മാത്രം വെള്ളിയാഴ്ച 15 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഋഷികേശിലെ എയിംസിൽ വെച്ച് 56കാരനും 25കാരിയും ഡെറാഡൂണിലെ ഡൂൺ മെഡിക്കൽ കോളജിൽ വെച്ച് 70കാരനുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 19 പേർ മരിക്കുകയും 895 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു. എന്നാൽ ഇതിൽ ചിലരുടെ മരണം കൊവിഡ് ബാധിച്ചല്ലെന്നാണ് സർക്കാർ വാദം.