കൊൽക്കത്ത: അവശ്യസാധനങ്ങൾ ലഭിച്ചില്ലെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിൽ പൊലീസുകാരും നാട്ടുകാരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ റോഡിലിറങ്ങി പ്രതിഷേധിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർ പിരിഞ്ഞ് പോകണമെന്നും സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നും അറിയിച്ചു. തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റമായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശുകയും സംഘർഷം വഷളാവുകയും ചെയ്‌തു. പ്രദേശത്തെ ജനങ്ങൾക്ക് അധിക സാധനങ്ങൾ നൽകുമെന്ന് പ്രാദേശിക കൗൺസിലർ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധമുണ്ടായതെന്ന് സംസ്ഥാന ഭക്ഷ്യവിതരണ മന്ത്രി ജ്യോതിപ്രിയോ മുള്ളിക് വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം; മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു - പശ്ചിമബംഗാളിൽ സംഘർഷം
അവശ്യസാധനങ്ങൾ ലഭിച്ചില്ലെന്നാരോപിച്ച് നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് പ്രതിഷേധമുണ്ടായത്