നാസിക്: കൊവിഡ് വ്യാപനം സംബന്ധിച്ച് വാട്ട്‌സ് ആപ്പ് വഴി വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കേസെടുത്തതായി നാസിക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായി പ്രദേശത്ത് മരുന്ന് അടിക്കുമെന്നും അതിനാല്‍ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് മണി വരെ എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നുമായിരുന്നു വാര്‍ത്ത. വ്യാഴാഴ്‌ച രാത്രി പല വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും വ്യാജ വാര്‍ത്ത പ്രചരിക്കുകയും ജനങ്ങളില്‍ ആശങ്ക സൃഷ്‌ടിക്കുകയും ചെയ്‌തതായി കണ്ടെത്തിയിരുന്നു.