ന്യൂഡൽഹി: കാർഷിക മേഖലയിലെ നിക്ഷേപവും ഉൽപാദന വിലയും വർധിപ്പിക്കുന്നതിനായി പാർലമെന്‍റിന് മുന്നിൽ മൂന്ന് ബില്ലുകൾ അവതരിപ്പിക്കുമെന്ന് ബിജെപി പ്രസിഡന്‍റ് ജെ. പി. നദ്ദ പറഞ്ഞു.
കൃഷിക്കാരുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും മൂല്യ പതിപ്പ് ഉണ്ടാക്കുന്നതിനും കാർഷിക മേഖലയിൽ നിക്ഷേപം നടത്തുന്നതിനുമായി പാർലമെന്‍റിൽ മൂന്ന് ബില്ലുകൾ അവതരിപ്പിക്കും. അവശ്യ ചരക്ക് നിയമം കഴിഞ്ഞദിവസം ലോക്‌സഭയിൽ ചർച്ചകൾക്ക് ശേഷം പാസാക്കി. കർഷക വാണിജ്യ നിയമം, കർഷക ശാക്തീകരണ സംരക്ഷണ കരാർ എന്നിവയാണ് മറ്റുള്ളവയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അവശ്യ ചരക്ക് (ഭേദഗതി) നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് നേരത്തെ പറഞ്ഞിരുന്നു. പഞ്ചാബിനെയും കർഷകരെയും നശിപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ ഗൂഡാലോചനയാണ് നിയമമെന്നും അദ്ദേഹം പറഞ്ഞു.