ശ്രീനഗർ: ജമ്മുകശ്‌മീരിൽ ഇന്ന് മുതൽ ഇന്‍റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിക്കപ്പെടും. കശ്‌മീർ താഴ്‌വരയിൽ ബ്രോഡ്‌ബാൻഡ് ഇന്‍റർനെറ്റും ജമ്മുമേഖലയിൽ ലോ-സ്‌പീഡ് ഇന്‍റര്‍നെറ്റും പുനസ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം സർക്കാർ നൽകുമെന്ന് സര്‍ക്കാര്‍ വക്താവ് രോഹിത് കൻസൽ അറിയിച്ചു.
ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതൽ ജമ്മുകശ്‌മീരിലുടനീളം ഇന്‍റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവച്ചിരുന്നു. ജമ്മുവിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ബ്രോഡ്ബാൻഡ് സേവനങ്ങളും ലഡാക്കിൽ മൊബൈൽ, ബ്രോഡ്ബാൻഡ് സേവനങ്ങളും പുനസ്ഥാപിച്ചിരുന്നു.